Connect with us

National

മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചു

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പദവി തുടരുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് അറിയിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സേനകളുടെ പ്രത്യേകാധികാരത്തെ സാധൂകരിക്കുന്ന പദവി എടുത്തുകളയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
സിആര്‍പിഎഫ്, ബിഎസ്എഫ്, ആസാം റൈഫിള്‍സ് തുടങ്ങിയ സേനകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിളയടക്കമുള്ളവര്‍ പദവി സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കരുതിയിരുന്നു.

Latest