Connect with us

National

ഐറ്റം ഗേള്‍സിനെ വേശ്യകളായി പ്രഖ്യാപിക്കണം: ഹിന്ദു മഹാസഭ

Published

|

Last Updated

ജിന്ദ്: അല്‍പ്പ വസ്ത്രധാരിണികളായി നൃത്തംവെക്കുന്ന ഐറ്റം ഗേള്‍സിനെ വേശ്യകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലഭാരത് ഹിന്ദു മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗി ടൈംസ് നൗ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം സ്ത്രീകളെ സുപ്രീം കോടതി വേശ്യകളായി പ്രഖ്യാപിച്ചാല്‍ സമൂഹം അവരെ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിക്കണമെന്ന് ഹിന്ദുമഹാസഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അല്‍പവസ്ത്രധാരിണികളായ നായികമാരും സ്ത്രീകളും വേശ്യകളാണ്. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഇത്തരത്തില്‍ വേഷമിടുന്ന സ്ത്രീകളുടെ വീഡിയോ ക്ലിപ്പിംഗ് ഹിന്ദുമഹാസഭയുടെ മീററ്റ് യൂണിറ്റ് ശേഖരിച്ചുവരുന്നുണ്ട്. സത്രീകള്‍ അല്‍പവേഷമിട്ട് പുറത്തിറങ്ങുന്നത് സമൂഹത്തില്‍ നിചവൃത്തികള്‍ വ്യാപിക്കാന്‍ കാരണമാകുമെന്നും നവീന്‍ ത്യാഗി പറഞ്ഞു.

Latest