Connect with us

Techno

സെക്കന്‍ഡില്‍ 100 ബില്ല്യന്‍ ചിത്രങ്ങളെടുക്കുന്ന ക്യാമറ വരുന്നു

Published

|

Last Updated

ലോകത്തിലെ ഏറ്റവും വേഗതയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വരുന്നു. ഒരു സെക്കന്‍ഡില്‍ 100 ബില്ല്യണ്‍ ഫ്രെയിംസ് ആണ് ഈ ക്യാമറ എടുക്കുക. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് കംപ്രസഡ് അള്‍ട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമറ കണ്‍സപ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്.

ഒരു ലേസര്‍ രശ്മി ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. അടിസ്ഥാനപരമായി ലൈറ്റ് പള്‍സാണ് ഈ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതെന്നാണ് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഭൗതിക പ്രവര്‍ത്തനങ്ങളും, മൈക്രോസ്‌കോപ്പിക്കായ ശാസ്ത്രീയ പരീക്ഷണങ്ങളും നിരീക്ഷിക്കാന്‍ ഈ ക്യാമറ ഉപയോഗപ്പെടുത്താം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

Latest