International
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് ബാന്‍ കി മൂണ്‍
യുണൈറ്റഡ് നാഷന്‍സ്: ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ചര്‍ച്ച തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്പര ചര്‍ച്ചയിലൂടെ മാത്രമേ കാശ്മീര്‍ പ്രശനത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഇതിനായി മധ്യസ്ഥത വഹിക്കാന്‍ മുമ്പും താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ചിരുന്നു.
---- facebook comment plugin here -----