Connect with us

National

വാജ്പയിക്ക് നവതി ദിനത്തില്‍ ഭാരതരത്‌ന നല്‍കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിക്ക് തൊണ്ണൂറാം ജന്മദിനമായ ഈ മാസം 25ന് കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കിയേക്കും. പരമോന്നത സിവിലിയന്‍ അംഗീകാരമായ ഭാരതരത്‌ന വാജ്പയിക്ക് നല്‍കണമെന്ന് പല ബി ജെ പി നേതാക്കളും എം പിമാരും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ബി ജെ പിയുടെ പാര്‍ലമെന്ററി യോഗം വിഷയം ചര്‍ച്ച ചെയ്തു. പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി 1996ല്‍ 11 ദിവസവും 1998 മുതല്‍ 2004 വരെ ആദ്യ എന്‍ ഡി എ സര്‍ക്കാറിനെ നയിച്ചതും വാജ്‌പെയിയായിരുന്നു. വാജ്‌പെയിയുടെ ജന്മദിനം “സത് ഭരണ ദിനം” കൂടിയായി എല്ലാ വര്‍ഷവും ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest