Ongoing News
ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ശീല ആംഗ്യം: രണ്ട് പാക് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ഭൂവനേശ്വര്‍: ശനിയാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ശീല ആംഗ്യം കാണിച്ച രണ്ട് പാക് താരങ്ങളെ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. അംജദ് അലി, മുഹമ്മദ് തൗസീഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്ക് ഫൈനല്‍ മല്‍സരം കളിക്കാനാവില്ല.
ഭൂവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ വിജയത്തിനായി ആര്‍ത്തിരമ്പിയ കാണികളെ സ്തബ്ധരാക്കി കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കുമ്പോഴാണ് പാകിസ്ഥാന്‍ വിജയഗോള്‍ നേടിയത്. ഇതിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ ചില പാക് താരങ്ങള്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു.
---- facebook comment plugin here -----