Ongoing News
പെഷവാറിലെ കുരുന്നുകള്‍ക്ക് പ്രാര്‍ഥനപൂര്‍വ്വമായ ഐക്യദാര്‍ഢ്യം
മര്‍കസ് നഗര്‍: ലോകത്തിന്റെ നൊമ്പരമായ പെഷവാറില്‍ വെടിയേറ്റ് വീണ കുരുന്നുകള്‍ക്ക് പ്രാര്‍ഥനയും പ്രതിജ്ഞയുമായി മര്‍കസ് സമ്മേളനത്തിന്റെ ഐക്യദാര്‍ഢ്യം. ഭീകരതയുടെ വിഷവിത്തുകള്‍ സ്‌നേഹം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. മര്‍കസിന്റെ സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലിയവര്‍ പിടഞ്ഞ് വീണ കുരുന്നുകളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനപൂര്‍വ്വം ആദാരാജ്ഞലി അര്‍പ്പിച്ചു. മനുഷ്യരാശിയുടെ സുഗമമായ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുന്ന അരക്ഷിതാവസ്ഥയും ആക്രമണങ്ങളും വര്‍ധിച്ചുവരുന്നതിനെ ആശങ്കയോടെയും അതിലേറെ വേദനയോടെയുമാണ് നോക്കിക്കാണുന്നതെന്നും പിഞ്ചുകുഞ്ഞുങ്ങളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമെല്ലാം കൊടുംക്രൂരതയുടെ ഇരകളാകുന്നത് കണ്ണുകള്‍ നിറക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
തനിക്കവകാശപ്പെട്ടതെല്ലാം തന്റെ സഹോദരങ്ങള്‍ക്കും വക വെച്ചുക്കൊടുക്കുമെന്നും അവരുടെ ധനമോ അഭിമാനമോ അന്യാധീനപ്പെടുന്നതിന് കാരണക്കാരനാകില്ലെന്നും അല്ലാഹുവിന്റെ നാമത്തില്‍ സമ്മേളനത്തിനെത്തിയവര്‍ പ്രതിജ്ഞ ചെയ്തു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഇംഗ്ലീഷിലുള്ള പ്രതിജ്ഞ ചൊല്ലികൊടുത്തു.