Kozhikode
ഭരണം ഇനി പ്രവാസികള്‍ തീരുമാനിക്കും: മന്ത്രി മഞ്ഞളാംകുഴി അലി
കോഴിക്കോട് : അടുത്ത തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു മുതല്‍ കേരളം ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് 18 ലക്ഷം വരുന്ന പ്രവാസികളായിരിക്കുമെന്ന് നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭഗമായി നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ വോട്ടവകാശം നിയമമായി കഴിഞ്ഞു. ഏത് രീതിയില്‍ വോട്ടവകാശം വിനിയോഗിക്കും എന്ന കാര്യത്തില്‍ മാത്രമാണ് അനിശ്ചിതാവസ്ഥയുള്ളത്. ഓണ്‍ലൈന്‍ വോട്ടിംഗ് ഉള്‍പ്പെടെ മൂന്ന് മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാറിന്റെ മുമ്പിലുണ്ട്. ഏത് രീതിയിലായാലും അടുത്ത തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പില്‍ പ്രവാസികള്‍ വോട്ടു രേഖപ്പെടുത്തിയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മര്‍കസ് വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.എം.എ സലാം ആമുഖ ഭാഷണം നടത്തി. എ.എം അബൂബക്കര്‍ മൗലവി (ദുബൈ), സി.എം കബീര്‍ മാസ്റ്റര്‍ (ഷാര്‍ജ), അഷറഫ് മന്ന (റുവൈസ്), അഷ്‌റഫ് സഖാഫി (ഖത്തര്‍), നിസാര്‍ സഖാഫി (ഒമാന്‍), നാസര്‍ മുസ്‌ലിയാര്‍ (സലാല), അഷ്‌റഫ് കൊടിയത്തൂര്‍ (ജിദ്ദ), ഷെരീഫ് കാരശ്ശേരി (ദുബൈ), അബ്ദുല്‍ അസീസ് മമ്പാട് പ്രസംഗിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര സ്വാഗതവും ബഷീര്‍ പാലാഴി നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന ആദര്‍ശ സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഗഫൂര്‍ സൈനുദ്ദീന്‍ മലൈബാരി രചിച്ച തസ്ഹീലുല്‍ മിര്‍ആത്ത് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സി മുഹമ്മദ് ഫൈസിക്ക് നല്‍കി പ്രകാശനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, അബ്ദുറഷീദ് സഖാഫി ഏലംകുളം, ഇബ്രാഹിം സഖാഫി കുമ്മോളി, അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ്, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, ജഅ്ഫര്‍ സഖാഫി കൈപ്പമംഗലം, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, കെ.എസ് മുഹമ്മദ് സഖാഫി തൊഴിയൂര്‍, ശിഹാബ് സഖാഫി കാക്കനാട്, സിദ്ദീഖ് സഖാഫി അരിയൂര്‍ പസംഗിച്ചു. പി.കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വഗതവും ബഷീര്‍ സഖാഫി കൈപ്പുറം നന്ദിയും പറഞ്ഞു. ഖുര്‍ആന്‍ സമ്മേളനം ശൈഖ് അനസ് മഹ്മൂദ് അല്‍ ഖലഫ് (ബാഗ്ദാദ്) ഉദ്ഘാടനം ചെയ്തു. മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് (ഉസ്ബക്കിസ്ഥാന്‍) മുഖ്യാതിഥിയായിരുന്നു. സി.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി വിഷയാവതരം നടത്തി.
മൂന്നാം ദിവസമായ ഇന്ന് (ശനി) കാലത്ത് വിദ്യാഭ്യാസ സംവാദം ഇ.ടി മുഹമ്മദ് എം.പി ഉദ്ഘാടാനം ചെയ്യും എന്‍.അലി അബ്ദുള്ള മോഡറേറ്ററായിരിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.പി മാരായ എം.കെ രാഘവന്‍ , കെ.വി തോമസ്, എന്‍.കെ പ്രേമ ചന്ദ്രന്‍ പ്രസംഗിക്കും. ഉച്ചക്ക് 12 ന് മര്‍കസ് ഹരിതം കാര്‍ഷിക പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി കെ.പി മോഹനന്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന അലുംനി അസ്സംബ്ലിയില്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എളമരം കരീം എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ശൈഖ് സായിദ് ഇന്റര്‍ നാഷണല്‍ പീസ് കോണ്‍ഫറന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അവാര്‍ഡ് ദാനം നില്‍വഹിക്കും എം.എ യൂസുഫലി, എം.എല്‍.എ മാരായ പി.ടി.എ റഹീം, കെ മുരളീധരന്‍, എ.പ്രദീപ് കുമാര്‍, കെ.ടി ജലീല്‍, എം.വി ശ്രേയാംസ് കുമാര്‍, സി.പി മുഹമ്മദ് പ്രസംഗിക്കും സമ്മേളനം നാളെ വൈകീട്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൊതു സമ്മേളത്തോടെ സമാപിക്കും.