Kerala
മതപരിവര്‍ത്തനം: കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു: പിണറായി
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്നും പിണറായി പറഞ്ഞു.
ആര്‍എസ്എസിന്റെ നേതൃതത്വത്തില്‍ രാജ്യത്ത് അരങ്ങേറുന്ന പുനര്‍മതപരിവര്‍ത്തനം നിയമ വ്യവസ്ഥകള്‍ ഉപയോഗിച്ച് നിരോധിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----