Connect with us

Ongoing News

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ

Published

|

Last Updated

ദുബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ത്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് കണക്കിലെടുക്കേണ്ടതില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണ് ഏകദിന മത്സരങ്ങള്‍. ലോകകപ്പില്‍ വ്യത്യസ്തമായ ഗെയിം പ്ലാനുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്ക് സാധ്യതയുണ്ട്. മികച്ച യുവ നിരയാണ് ഇന്ത്യക്കുള്ളത്.
ഐ പി എല്‍, ഐ എസ് എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ക്രിക്കറ്റിനും ഫുട്‌ബോളിനുമൊക്കെ ഗുണമാണ് ചെയ്യുന്നത്. ഐ പി എല്‍ വഴി ധാരാളം പുതിയ ചെറുപ്പക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സഞ്ജു സാംസണ്‍ ഉദാഹരണം. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സഞ്ജുവിന് കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ ഐ പി എല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഐ സി എല്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഫുട്‌ബോളിലെയും ടെന്നീസിലെയും മറ്റും ലീഗ് മത്സരങ്ങള്‍ കാരണം ക്രിക്കറ്റിന് കോട്ടം തട്ടാന്‍ പോകുന്നില്ല. എല്ലാത്തിനും കാണികള്‍ ധാരാളമായി ഉണ്ടാകും. ഐ സി എല്‍ മത്സരങ്ങള്‍ വലിയ തോതില്‍ കാണികളെ ആകര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ പി എല്ലിന്റെ ആവേശം ഐ സി എല്ലിനും ലഭ്യമായിട്ടുണ്ട്. ഗവാസ്‌കര്‍ പറഞ്ഞു.

Latest