National
രഘൂബര്‍ ദാസ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: ഝാര്‍ഖണ്ഡില്‍ രഘൂബര്‍ ദാസ് മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്തയാള്‍ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്നത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് 59കാരനായ ദാസ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന അര്‍ജുന്‍ മുണ്ട തെരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് ദാസിന്റെ സാധ്യത തെളിഞ്ഞത്. മുന്‍മുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബാബുലാല്‍ മറാണ്ടിയും മത്സരിച്ച രണ്ട് മണ്ഡലത്തിലും തോറ്റിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ട്.
81 അംഗ നിയമസഭില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. അഞ്ച് അംഗങ്ങളുള്ള ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരിക്കുക.
---- facebook comment plugin here -----