International
'പപ്പാ തിരിച്ചു വരൂ...' കാണാതായ വിമാനത്തിന്റെ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വേദനയാവുന്നു

ജക്കാര്‍ത്ത:ഞായാറാഴ്ച്ച കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വേദനയാവുന്നു. വിമാനത്തിന്റെ പൈലറ്റായ ഇറിയാന്റോയോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് ഇളയ മകള്‍ ആഞ്ചെലെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. “പപ്പാ തിരിച്ചു വരൂ, എനിക്ക് പപ്പായെ വേണം. എന്റെ പപ്പാ എന്റെ അടുത്തേക്ക് തിരിച്ചുവരൂ. പപ്പാ തിരിച്ചു വരൂ. പപ്പാ ഉറപ്പായും തിരിച്ചു വരണം” എന്നതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ഇറിന്റോയുടെ ചിത്രവും ആഞ്ചെല പോസ്റ്റ് ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----