International
എയര്‍ ഏഷ്യ: ലഭിച്ചത് ആറ് മൃതദേഹങ്ങള്‍

ജക്കാര്‍ത്ത: കാണാതായ ഏയര്‍ ഏഷ്യ വിമാനത്തിലെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയുമാണ് തിരച്ചില്‍ ദുഷ്‌കരമാക്കിയത്. തിരച്ചില്‍ പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിവവന്നു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം 40 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന റിപ്പോര്‍ട്ട് ഇന്തോനേഷ്യന്‍ അധികൃതര്‍ തിരുത്തി. ആറു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്ന് നാഷനല്‍ സേര്‍ച്ച് ആന്റ് റെസ്‌ക്യൂ ഏജന്‍സി മേധാവി അറിയിച്ചു. ആശയവിനിമയത്തിലുണ്ടായ പിഴവാണ് 40 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ കടലില്‍ ഒഴുകുന്നതിന്റേയും വിമാനത്തിന്റേതെന്ന് കരുതുന്ന ചില അവശിഷ്ടങ്ങളുടേയും ദൃശ്യങ്ങള്‍ ചാനലുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ജാവാ കടലില്‍ ഇന്തോനേഷ്യയിലെ പാങ്കലന്‍ ബന്‍പട്ടണത്തിന്റെ തീരത്തിനു സമീപമാണ് മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് പഉറപ്പെട്ട എയര്‍ ഏഷ്യയുടെ ക്യുഇസഡ് 8501 വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്. 162 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.