Ongoing News
നെയ്മര്‍ക്ക് സാംബ ഗോള്‍ഡ് പുരസ്‌കാരം

മാഡ്രിഡ്: യൂറോപ്യന്‍ ലീഗിലെ ഏറ്റവും മികച്ച ബ്രസീലിയന്‍ താരത്തിനുള്ള സാംബ ഗോള്‍ഡ് പുരസ്‌കാരം ബാഴ്‌സ സൂപ്പര്‍താരം നെയ്മര്‍ക്ക്. ആദ്യാമായാണ് നെയ്മര്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. 11 ബ്രസീലിയന്‍ മുന്‍താരങ്ങളും 11 മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്.
അത്‌ലറ്റികോ മാഡ്രിഡിന്റെ യോ മിറാന്‍ഡയും ചെല്‍സിയുടെ വില്യനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്. ബ്രസീല്‍ മുന്‍നായകനും പിഎസ്ജി താരവുമായ തിയാഗോ സില്‍വയ്ക്കായിരുന്നു കഴിഞ്ഞ മൂന്ന് തവണയും പുരസ്‌കാരം. എന്നാല്‍ ഇത്തവണ ആദ്യ മൂന്ന് പേരില്‍ പോലും തിയാഗോ എത്തിയില്ല.
---- facebook comment plugin here -----