Connect with us

Kerala

മോദിക്കെതിരെ മാര്‍ പവ്വത്തിലും പോള്‍ തേലക്കാടും

Published

|

Last Updated

കൊച്ചി: രാജ്യത്ത് ഭിന്നത ഉണ്ടാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് ഫാദര്‍ പോള്‍ തേലക്കാടിന്റെ രൂക്ഷ വിമര്‍ശം. മോദിയുടെ ഗ്രഹണം ബാധിച്ച ക്രിസ്മസാണ് കടന്നുപോയത്. മോദി ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ ഇന്ത്യക്കാരുടേയും പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഘര്‍ വാപസി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. ഘര്‍ വാപസിയെ പ്രധാനമന്ത്രി അനുകൂലിക്കുകയാണെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണെന്നും പൗവത്തില്‍ പറഞ്ഞു. സഭാ പ്രസിദ്ധീകരണമായ ലെയ്റ്റി വോയിസിലെ ലേഖനത്തിലാണ് പവ്വത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.