Connect with us

National

സൈന നെഹ്‌വാളിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് സൈനയെ നോമീനേറ്റ് ചെയ്തിരുന്നുവെങ്കിലും കായിക മന്ത്രാലയം തള്ളുകയായിരുന്നു. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിനെ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്. ഇതില്‍ തനിക്ക് നിരാശയുണ്ടെന്ന് സൈന പിന്നീട് പ്രതികരിച്ചു. ഈ പശ്ചാത്തലത്തിലാണ് അവസാന തീയതിക്ക് ശേഷമാണ് അപേക്ഷ ലഭിച്ചതെങ്കിലും പരിഗണിക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.

2014 ആഗസ്റ്റ് 15 ആയിരുന്നു നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍ ഈ വര്‍ഷം ജനുവരി മൂന്നിനാണ് ബാഡ്മിന്റണ്‍ അസോസിയേഷന്റെ നോമിനേഷന്‍ മന്ത്രാലയത്തിന് ലഭിച്ചത്. അതേസമയം, തങ്ങള്‍ ആഗസ്റ്റില്‍ തന്നെ സൈനയുടെ പേര് നിര്‍ദേശിച്ചിരുന്നുവെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.