Connect with us

Kerala

ദേശീയപാത വികസനം: സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് ഗഡ്കരി

Published

|

Last Updated

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചിയില്‍ ചേര്‍ന്ന ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാരത്തുക കേന്ദ്രം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതകളുടെ അറ്റകുറ്റപണിക്ക് 120 കോടി രൂപ കേന്ദ്ര സഹായവും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ ടോള്‍ നയം ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest