National
മൊബൈല്‍ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ നീക്കമാരംഭിച്ചു. ഉയര്‍ന്ന സ്‌പെക്ട്രം നിരക്കുകളാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധനക്ക് കാരണമായി പറയുന്നത്. ഇന്ത്യയിലെ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഉയര്‍ന്ന റിസര്‍വ് റേറ്റുകള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാധ്യതയായതിനാല്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കാണിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയരക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദിനയച്ച കത്തില്‍ പറയുന്നു. രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 2.5 ലക്ഷം കടത്തിലാണെന്നാണ് സി ഒ ഐ എയുടെ വാദം.
---- facebook comment plugin here -----