National
ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ
ഛത്ര: ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. ഛത്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സ്ത്രീകള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം ഇവര്‍ക്ക് മികച്ച പരിചരണം നല്‍കാനും അധികൃതര്‍ തയ്യാറായില്ല. ഓപ്പറേഷന്‍ തിയറ്ററിന് പുറത്താണ് ഇവരെ കിടത്തിയത്. ആവശ്യമായ സ്‌ട്രെച്ചറുകളും നല്‍കിയില്ല. ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
ശസ്ത്രക്രിയക്കിടെ വൈദ്യുതി പോയതിനാലാണ് മുറിവുകള്‍ തുന്നിക്കെട്ടുന്നതിന് വേണ്ടി മാത്രമാണ് ടോര്‍ച്ച് ഉപയോഗിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ അധികൃതര്‍ തങ്ങളോട് മോശമായാണ് പെരുമാറിയതെന്ന് സ്ത്രീകളുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സീനിയര്‍ ഡോക്ടര്‍ അറിയിച്ചു.