International
എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി
ജക്കാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് 20 കിലോ മീറ്റര്‍ അകലെയാണ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതിന്. ഇതോടെ വിമാനം തകരാനിടയായ കാരണം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നത്.
വോയിസ് റെക്കോര്‍ഡറിലെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റിന്റെ ആശയവിനിമയം പരിശോധിക്കുന്നതോടെ ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ കരുതുന്നത്. വിമാനത്തിന്റെ ഒരു ചിറകിനിടയിലാണ് വോയിസ് റെക്കോര്‍ഡര്‍ ഘടിപ്പിച്ചിരുന്നത്. അതേസമയം വിമാനം കടലില്‍ വീഴുന്നതിന് മുമ്പ് പൊട്ടിത്തെറിച്ചതായും സംശയുണ്ട്. എന്നാല്‍ സ്‌ഫോടനം നടന്നെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 28നാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം ജാവക്കടലില്‍ തകര്‍ന്നു വീണത്. 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 48 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.