International
ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് തുടരുന്നു
സിംഗപ്പൂര്‍: ക്രൂഡ് ഓയില്‍ വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിയയിലെത്തി. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും യു എസ് ഷെയ്ല്‍ ഓയിലിന്റെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വീണ്ടും വിലയിടിയാന്‍ കാരണമായത്. 2014 ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം ഇടിവാണ് എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ബ്രാന്‍ഡ് ക്രൂഡ് വില അഞ്ച് ശതമാനം ഇടിഞ്ഞാണ് ബാരലിന് 45.23 ഡോളറായത്. ഡിസംബറില്‍ ചൈന റെക്കോര്‍ഡ് എണ്ണ ഇറക്കുമതി നടത്തിയിട്ടും വില ഇത്രമാത്രം ഇടിയുന്നുവെന്നത് ശ്രദ്ധേയമാണ്. വിലക്കുറവിന്റെ ആനുകൂല്യം സ്വന്തമാക്കാനും എണ്ണ ശേഖരം കൂട്ടാനും ദിനം പ്രതി എഴുപത് ലക്ഷത്തിലധികം ബാരല്‍ എണ്ണയാണ് ചൈന ഇറക്കുമതി ചെയ്യുന്നത്.
---- facebook comment plugin here -----