Connect with us

National

ഐപിഎല്‍ കോഴക്കേസ്; മകോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്ന് ശ്രീശാന്ത്

Published

|

Last Updated

ന്യൂഡല്‍ഹി; ഐ പി എല്‍ കോഴക്കേസില്‍ തനിക്കെതിരെ മകോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്ന് മലയാളി താരം എസ് ശ്രീശാന്ത്. താന്‍ ഏതെങ്കിലും ക്രിമിനല്‍ സംഘത്തിന്റെ ഭാഗമല്ല. വാതുവെയ്പ്പുകാരുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീശാന്ത് വിചാരണ കോടതിയെ അറിയിച്ചു.
ഐപിഎല്‍ ഒത്തുകളിയില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍,വാതുവെയ്പ്പ് സംഘാംഗം ജിജു ജനാര്‍ദന്‍ എന്നിവരുള്‍പ്പടെ 26 പേര്‍ക്കതിരെയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ മഹാരാഷ്ട്ര കുറ്റകൃത്യ നിരോധന നിയമം(മകോക്ക) പ്രകാരം ചുമത്തിയത്.

---- facebook comment plugin here -----

Latest