Connect with us

Ongoing News

ആശിഖ് ആശിച്ചു, അത് സാധ്യമായി

Published

|

Last Updated

കോഴിക്കോട്: മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉസ്മാന്‍ ആശിഖിന്റെ തലവര തന്നെ മാറ്റി. ഇരുപത്തിരണ്ടുകാരന്റെ മിന്നും പ്രകടനം കന്നി സന്തോഷ് ട്രോഫി കളിക്കാനുള്ള അവസരമാണ് നേടിക്കൊടുത്തത്. നാട്ടുകാരും സുഹൃത്തുക്കളും സന്തോഷ് ട്രോഫി ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് പറയുമ്പോഴും ആശിഖ് തന്റെ ആശയെ മറച്ച് വെച്ചു. ഒടുവില്‍ സ്വപ്‌നസാഫല്യം പോലെ കേരള സ്‌ക്വാഡില്‍ തന്റെ പേര് തെളിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.
തന്നെ കളിക്കളത്തിലെത്തിച്ച കോച്ചുമാരായ ഫഖീറലിയോടും,ബിനു ജോര്‍ജിനോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെണ്ട് ഉസ്മാന്‍ പറഞ്ഞു.
സ്‌കൂള്‍ പഠനകാലംമുതല്‍ക്കെ ഒറ്റപ്പാലത്തെ യുവഭാവന ക്ലബില്‍ കളിച്ചിരുന്നു. പിന്നീട് വരോട് സ്‌കൂളിലെത്തിയപ്പോഴും ഫുട്‌ബോള്‍ ഭ്രമം കൈവിട്ടില്ല. കളിക്കളത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഉസ്മാന്റെ മികവ് കണ്ട് തൂത ദാറുല്‍ ഉലൂം സ്‌കൂളിലേക്ക് കോച്ച് മുനീര്‍ മാസറ്റര്‍ സ്വാഗതം ചെയ്തു. തുടര്‍ന്നങ്ങോട് തൂത സ്‌കൂളിനെ ജില്ലാ തലത്തില്‍ ചാമ്പ്യാനമാരാക്കി ഉസ്മാന്‍ തന്നിലെ പ്രതിഭയെ മിനുക്കിയെടുത്തു. പിന്നീട് വിവ കേരളയില്‍ ഒരു വര്‍ഷവും പൂനെ എഫ് സി, പ്രയാഗ് കൊല്‍ക്കത്ത എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി. ഉപ്പയുടെയും ഉമ്മയുടെയും ഇക്കാക്കയുടെയും പിന്തുണതന്നെയാണ് തന്നെ ഇത്രയും വരെ എത്തിച്ചതെന്ന് ഉസ്മാന്‍ നാട്ടിന്‍ പുറത്തുകാരന്റെ നിഷ്‌കളങ്കതയോടെ പറയുന്നു.

Latest