Connect with us

Kerala

മാവോയിസ്റ്റുകള്‍ അക്രമം നടത്തിയാല്‍ അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മാവോയസിറ്റ് വേട്ടയ്‌ക്കെതിരെ രംഗത്തെത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് മാവോയിസ്റ്റുകളാണ്. ബോധപൂര്‍വ്വം അക്രമം നടത്തിയാല്‍ ആരായാലും നേരിടും. പി സി ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നും ഇതിന് വേണ്ടി കോടികള്‍ ചെലവഴിക്കേണ്ടതില്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം കുറഞ്ഞത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.

Latest