Connect with us

National

ഏഴ് മാസം കൊണ്ട് മോദി ചെയ്തതിനേക്കാള്‍ കൂടുതല്‍ ഞാന്‍ 49 ദിവസം കൊണ്ട് ചെയ്തു: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ അരാജകവാദിയാണെന്നും നക്‌സലായി കാട്ടില്‍ പോകണമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി. തന്നെ കണ്ടാല്‍ നക്‌സലിനെ പോലുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഏഴ് മാസം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ താന്‍ ഡല്‍ഹി ഭരിച്ച 49 ദിവസം കണ്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ആംആദ്മി പാര്‍ട്ടിയും ബിജെപിയുമാണ് ഇത്തവണ മത്സരരംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജിവച്ച് ഒഴിഞ്ഞത് തെറ്റാണെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഇത്തവണയും ജനങ്ങള്‍ ആംആദ്മിയെ തന്നെ അധികാരത്തിലെത്തിക്കും. 45 മുതല്‍ 50 വരെ സീറ്റുകള്‍ എഎപി നേടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്.