International
രാജപക്ഷെ ചൈനയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി
കൊളംബോ: മുന്‍ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെ ചൈനയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. 6 ബില്യന്‍ ഡോളറാണ് രാജപക്ഷെയുടെ കാലത്ത് ചൈന ശ്രീലങ്കയില്‍ നിക്ഷേപിച്ചത്.
ചൈനയുമായി രാജപക്ഷെ ഒപ്പുവെച്ച കരാറുകള്‍ പരിശോധിക്കും. ശ്രീലങ്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികള്‍ റദ്ദാക്കും. കൊളംബോയില്‍ ചൈന നിര്‍മാണം നടത്തുന്ന തുറമുഖസിറ്റി പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിക്രംസിംഗെ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രംസിംഗെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
---- facebook comment plugin here -----