Kerala
മുന്നേറി പാലക്കാട്; വിടാതെ കോഴിക്കോട്
കോഴിക്കോട്: കലയുടെ അങ്കകളരിയില്‍ ടിപ്പുവിന്റെ പിന്‍മുറക്കാരും സാമൂതിരിയുടെ നാട്ടുകാരും നേര്‍ക്കുനേര്‍… നിറവെയിലേറ്റു കുതിര്‍ന്ന കോഴിക്കോടിന്റെ രാവിനും പകലിനും താളമേളങ്ങള്‍ ചാര്‍ത്തി കൗമാരമേള അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ കിരീട പോരാട്ടം ഇഞ്ചോടിഞ്ച്. ഉത്സവ മേളത്തിന്റെ അഞ്ച് രാപകലുകളുടെ കണക്കെടുപ്പില്‍ 848പോയിന്റ് നേടി പാലക്കാടാണ് മുന്നില്‍.844 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള തൃശൂര്‍ 829പോയിന്റും നാലാമതുള്ള കണ്ണൂരിന്
825പോയിന്റുമാണുള്ളത്. 806 പോയിന്റുമായി മലപ്പുറമാണ് അഞ്ചാമത്. മാപ്പിള കലകള്‍ക്കൊപ്പം കേരളീയ പാരമ്പര്യ കലകളിലും മുന്നേറ്റം നടത്തിയാണ് വടക്കന്‍ ജില്ലകള്‍ ആധിപത്യം തുടരുന്നത്.
മാപ്പിളപ്പാട്ടിന്റെ ഇശലും പാരമ്പര്യ തനിമയുമായെത്തി മുട്ടിക്കയറിയ അറബനയും ദഫും ചടുല താളമിട്ട ദിനം. കേരളീയ സംസ്‌കാരത്തിന്റെ നേര്‍കാഴ്ചകള്‍ മേളിച്ച അഞ്ചാം നാളില്‍ ഒഴുകിയെത്തിയ ജനം കോഴിക്കോടിനെ മറ്റൊരു പെരുന്നാള്‍ രാവാക്കി.
മറ്റു ജില്ലകളുടെ പോയിന്റ് നില
1 . Palakkad | : 848 |
2 . Kozhikode | : 844 |
3 . Thrissur | : 829 |
4 . Kannur | : 825 |
5 . Malappuram | : 806 |
6 . Ernakulam | : 803 |
7 . Kottayam | : 790 |
8 . Alappuzha | : 789 |
9 . Kollam | : 777 |
10 . Kasaragod | : 777 |
11 . Thiruvananthapuram | : 770 |
12 . Wayanad | : 758 |
13 . Pathanamthitta | : 698 |
14 . Idukki | : 668 |