Connect with us

International

നിലവിലെ നയങ്ങളില്‍ അടിയുറച്ചുനില്‍ക്കും: സല്‍മാന്‍ രാജാവ്

Published

|

Last Updated

പുതിയ ഭരണാധികാരി സല്‍മാന്‍ രാജാവ് സഉൗദിയെ അഭിസംബോധന ചെയ്യുന്നു

റിയാദ്: രാജ്യത്ത് ഐക്യവും സ്ഥിരതയും ഉറപ്പാക്കുന്നതിന് നിലവിലുള്ള സര്‍ക്കാറിന്റെ നയങ്ങളില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പുതിയ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്. അബ്ദുല്ല രാജാവിന്റെ നിര്യാണത്തിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കിരീടാവകാശിയായ മുഖ്‌റിനോടും ഡപ്യൂട്ടി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നാഇഫിനോടും ജനങ്ങള്‍ കൂറ് പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാരംഭകാലം മുതല്‍ സഊദി അറേബ്യന്‍ ഗവണ്‍മെന്റ് പുലര്‍ത്തിപ്പോന്ന ശരിയായ വഴിയിലൂടെ തന്നെയാകും പുതിയ സര്‍ക്കാറും മുന്നോട്ടുപോകുകയെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടന ഖുര്‍ആനും മുഹമ്മദ് നബി (സ)യുടെ സുന്നത്തുമാണ്. അതില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest