Connect with us

National

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന്  അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വേകള്‍ കാര്യമാക്കേണ്ടതില്ല. കൃഷ്ണ തീരാത്ത് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബോധിക്കുകയില്ല. തിരഞ്ഞെടുപ്പില്‍ കൃഷ്ണ തിരാത്ത് എട്ട് നിലയില്‍ പൊട്ടും. അവരെ ബിജെപിയില്‍ എടുത്തത് ആ പാര്‍ട്ടിയുടെ ഗതികേടാണ് കാണിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു.  കിരണ്‍ ബേദിക്ക് ബിജെപിയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കരുതുന്നത് അജയ് മാക്കനേയാണ്. മൂന്ന് തവണ ഡല്‍ഹി നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മന്ത്രിയായും സ്പീക്കറായും അജയ് മാക്കന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.