National
പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലുള്‍പ്പെടെ സഹകരണത്തിന് ഇന്ത്യ- യു എസ് ധാരണയായി. പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉത്പാദനത്തിനും കൂടിക്കാഴ്ചയില്‍ ധാരണയായതായി നരേന്ദ്ര മോദിയും ബരാക് ഒബാമയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ പ്രതിരോധ വ്യവസായത്തെ വളര്‍ത്തുന്നതിന് ഇത് സഹായിക്കുമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. പ്രതിരോധ ചട്ടക്കൂട് കരാര്‍ പുതുക്കാനും ചര്‍ച്ചയില്‍ ധാരണയായി.
യു എന്‍ രക്ഷാസമിതി അംഗത്വത്തിന് ഇന്ത്യക്ക് യു എസിന്റെ പിന്തുണ
ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ ഹോട്‌ലൈന്‍ ബന്ധം സ്ഥാപിക്കും
ജെറ്റ് എന്‍ജിന്‍ നിര്‍മാണത്തില്‍ സംയുക്ത ഗവേഷണം നടത്തും
തീവ്രവാദം നേരിടുന്നതിന് സമഗ്ര ആഗോള തന്ത്രത്തില്‍ ഇരു രാജ്യങ്ങളും പങ്കാളികളാകും
ഏഷ്യ- പസഫിക് മേഖലയില്‍ ഉഭയകക്ഷി താത്പര്യം സംരക്ഷിക്കും
ഇന്ത്യ- യു എസ് വ്യാപാരം അറുപത് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ വ്യാപകമാക്കും
ഇന്ത്യന്‍ നഗരങ്ങളുടെ വികസനത്തിന് പദ്ധതി