Connect with us

National

ടെലഗ്രാമില്ലാ കാലത്ത് മോദിയുടെ സമ്മാനം ടെലഗ്രാം സന്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് അമേരിക്ക അയച്ച ടെലിഗ്രാം സന്ദേശത്തിന്റെ കോപ്പി സമ്മാനമായി നല്‍കി. മോദി- ഒബാമ കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിക്ക് അമേരിക്ക ഔദ്യോഗികമായി അയച്ച സന്ദേശത്തിന്റെ കോപ്പി നല്‍കി പ്രധാന മന്ത്രി സ്വീകരിച്ചത്. 1946 ഡിസംബര്‍ ഒന്‍പതിന് ചേര്‍ന്ന ഭരണഘടനാ നിര്‍മാണ സമിതിയുടെ പ്രഥമ യോഗത്തിലേക്കാണ് ഈ ടെലിഗ്രാം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

Latest