Connect with us

Ongoing News

ഐപിഎല്‍ ഒത്തുകളി: ആരോപണങ്ങളെ ആവഗണിക്കുന്നു: ധോനി

Published

|

Last Updated

സിഡ്‌നി: ഐപിഎല്‍ ഒത്തുകളി വിവാദത്തെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോനി ആദ്യമായി പ്രതികരിച്ചു. വ്യക്തമായ തെളിവുകളില്ലാതെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അവഗണിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധോനി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നു. ഒരു വിവാദം അടങ്ങുമ്പോള്‍ മറ്റൊന്ന് തുടങ്ങും. പുതിയ വാര്‍ത്തകള്‍ ലഭിക്കുമ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിക്കും. ഇതൊക്കെ തനിക്ക് ശീലമായിക്കഴിഞ്ഞെന്നും ധോനി പറഞ്ഞു. സിഡ്‌നിയിലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോനിയുടെ പ്രതികരണം.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ധോനിയുടെ പേര് ഉയര്‍ന്നുവന്നപ്പോഴൊക്കെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു ചെയ്തിരുന്നത്.

Latest