Connect with us

National

ഒബാമയുമായുള്ള കൂടിക്കാഴ്ച്ചക്കിടെ മോദി ധരിച്ചത് സ്വന്തം പേര് എഴുതിയ വസ്ത്രം

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വത്യസ്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അതിനു പിന്നാലെ ഇതാ പുതിയൊരു വാര്‍ത്ത. മോദി ധരിച്ച വസ്ത്രത്തിന് ഒരു സസ്‌പെന്‍സ് ഉണ്ടായിരുന്നു. സ്വന്തം പേര് ആയിരം പ്രാവശ്യം എഴുതിയ വസ്ത്രമായിരുന്നു ഇന്നലെ ഒബാമയുമായുള്ള വോക്ക് ആന്റ് ടോക്ക് സമയത്ത് അദ്ദേഹം ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
മോദിയുടെ വസ്ത്രത്തിലെ രഹസ്യം ചില ഫോട്ടോഗ്രാഫര്‍മാരാണ് കണ്ടെത്തിയത്. സംഭവം ഒബാമയേയും ഞെട്ടിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വ്യത്യസത വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം വിവിധ സമയങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

MODI WITH OBAMA

Latest