Connect with us

National

കല്‍ക്കരി അഴിമതി: സി ബി ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ഐ സംഘം ഇന്ന് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൊഴിയുടെ വിവരങ്ങളും ഇതിലുണ്ട്.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 19ലേക്ക് മാറ്റി.

---- facebook comment plugin here -----

Latest