Connect with us

Kerala

ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം 31ന് വിരമിക്കുന്ന് ഒഴിവിലേക്കാണ് നിയമനം.
ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി എസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കിയില്ലെന്ന് ആരോപിച്ച് ഈയിടെ സായി ഡയറക്ടര്‍ സ്ഥാനം ജിജി തോംസണ്‍ രാജിവച്ചിരുന്നു.

Latest