Connect with us

Ongoing News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് രണ്ടു മല്‍സരത്തില്‍ വിലക്ക്

Published

|

Last Updated

മാഡ്രിഡ്: ലാ ലിഗയില്‍ കൊര്‍ഡോബ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡുകണ്ട റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ്ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക്. ലാ ലിഗ അച്ചടക്ക സമിതിയാണ് റൊണാള്‍ഡോക്കെതിരെ നടപടിയെടുത്തത്.

കൊര്‍ഡോബ പ്രതിരോധ നിരക്കാരന്‍ എഡിമറെ ഫൗള്‍ ചെയ്തതിനാണ് റൊണാള്‍ഡോ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. സംഭവത്തില്‍ റൊണാള്‍ഡോ എഡിമറോട് ക്ഷമചോദിച്ചിരുന്നു. അതിനാലാണ് ദീര്‍ഘകാല വിലക്കില്‍ നിന്നും പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ രക്ഷപെട്ടത്.