Kerala
എറണാകുളം ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ ആക്രമണം
കൊച്ചി: എറണാകുളത്ത് ദേശീയപാതാ അതോറിറ്റിയുടെ ഓഫീസിന് നേരെ ആക്രമണം. അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തി. രാവിലെ 9 മണിയോടെയാണ് സംഭവം. ഫയലുകള്‍ അടക്കമുള്ളവ നശിപ്പിച്ചു.
ഈ മാസം 30വരെ സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ആക്രമണം. എറണാകുളത്തെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
---- facebook comment plugin here -----