Connect with us

International

തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനം പറത്തിയത് സഹപൈലറ്റ്

Published

|

Last Updated

ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനം അപകടസമയം പറത്തിയത് സഹപൈലറ്റ്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുരന്തത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചതായാണ് വിവരം. പൂര്‍ണമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വിമാനം പറത്തുമ്പോള്‍ സഹപൈലറ്റ് കോക്പിറ്റിന്റെ വലതുവശത്ത് ഇരിക്കുകയാണ് ചെയ്യുക. ഇതേസമയം പൈലറ്റ് വിമാനത്തിന്റെ കാര്യങ്ങള്‍ നിരീക്ഷിച്ച് കോക്പിറ്റിന്റെ ഇടതുവശത്ത് ഇരിക്കും. മോശം കാലാവസ്ഥയില്‍ വിമാനത്തിന് ബാലന്‍സ് നഷ്ടപ്പെട്ടപ്പോള്‍ സഹപൈലറ്റില്‍ നിന്നും പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

കഴിഞ്ഞ ഡിസംബര്‍ 28നാണ് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യാ വിമാനം റഡാറില്‍ നിന്ന് അപ്ര്യക്ഷമായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ മൂന്ന് ദിവസം കഴിഞ്ഞ ്‌വിമാനത്തിന്റെ അവശിഷ്ടങ്ങളും ഏതാനും പേരുടെ മൃതദേഹങ്ങളും ജക്കാര്‍ത്ത കടലിടുക്കില്‍ കണ്ടെത്തുകയായിരുന്നു.