Connect with us

Kerala

ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ കെ.ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ചുമതലയേറ്റ ശേഷം ജിജി തോംസണ്‍ പറഞ്ഞു.

1980 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ജിജി തോംസണ് 2016 ഫെബ്രുവരി വരെ കാലാവധിയുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഈ മാസം ആദ്യമാണ് സംസ്ഥാന സര്‍വീസില്‍ മടങ്ങിയെത്തിയത്.