National
ഡല്‍ഹിയില്‍ എഎപിക്ക് മുന്‍തൂക്കമെന്ന് പുതിയ സര്‍വേകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മുന്‍തൂക്കമെന്ന് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍. ഇക്കണോമിക് ടൈംസ്, എബിപി ന്യൂസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയിലാണ് എഎപി മുന്നേറ്റം പ്രവചിക്കുന്നത്.
ഇക്കണോമിക്‌സ് ടൈംസ് ടിഎന്‍എസുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്. എഎപി 36 മുതല്‍ 40 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം. ബിജെപിക്ക് 28 മുതല്‍ 35 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റ് വരെ ലഭിച്ചേക്കും എന്നും ഫലം പറയുന്നു. വോട്ട് ഷെയറില്‍ 49 ശതമാനം എഎപി നേടുമെന്നും സര്‍വേ ഫലം പറയുന്നു.
എബിപി ന്യൂസ് നീല്‍സണുമായി സഹകരിച്ച് തയ്യാറാക്കിയ സര്‍വേ ഫലവും എഎപിക്ക് അനുകൂലമാണ്. എഎപിക്ക് 35 സീറ്റും ബിജെപിക്ക് 29 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. എഎപിക്ക് 37 ശതമാനവും ബിജെപിക്ക് 33 ശതമാനവും വോട്ടായിരിക്കും ലഭിക്കുകയെന്നും സര്‍വേ പ്രവചിക്കുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വേയില്‍ എഎപിക്ക് 36 മുതല്‍ 41 വരെ സീറ്റുകളും ബിജെപിക്ക് 27 മുതല്‍ 32 വരെ സീറ്റും ലഭിക്കുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 2 മുതല്‍ 7 വരെ സീറ്റേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു.