Connect with us

Techno

സാംസംഗിനെ പിന്തള്ളി മൈക്രോമാക്‌സ്

Published

|

Last Updated

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ ഭീമന്‍മാരായ സാംസംഗിനെ പിന്തള്ളി സ്വദേശി കമ്പനിയായ മൈക്രോമാക്‌സ് ഒന്നാമതെത്തി. 2014 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ വില്‍പനയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ കണക്കനുസരിച്ച് 22% വിപണി വിഹിതം മൈക്രോമാക്‌സ് കയ്യടക്കിയപ്പോള്‍ 20% ആണ് സാംസംഗിന്റെ വിപണി വിഹിതം.

സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചാണ് മൈക്രോമാക്‌സ് വിപണി കയ്യടക്കിയത്. മൈക്രോമാക്‌സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികളെ വെല്ലാന്‍ വിവിധ മോഡലുകളുടെ വില സാംസംഗ് കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു.

Latest