Connect with us

National

പ്രണയദിനം ആഘോഷിക്കുന്നവരെ വിവാഹം കഴിപ്പിക്കും: ഹിന്ദു മഹാസഭ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രണയദിനം ആഘോഷിക്കാനെത്തുന്നവരെ വിവാഹം ചെയ്യിപ്പിക്കുമെന്നാണു ഹിന്ദു മഹാസഭയുടെ മുന്നറിയിപ്പ്. ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അന്നേ ദിവസം കൈയില്‍ റോസാപ്പൂക്കളുമായി കാണുന്നവര്‍, കൈകോര്‍ത്ത് നടക്കുന്നവര്‍, പരസ്യമായി ആലിംഗനം ചെയ്യുന്നവര്‍, ഇങ്ങനെയുള്ള കമിതാക്കളെ കണ്ടെത്തിയാല്‍ വിവാഹം കഴിപ്പിക്കാനാണു ഹിന്ദുമഹാസഭയുടെ തീരുമാനം.

പ്രണയദിനം എന്നത് ഒരു വിദേശ സങ്കല്‍പ്പമാണെന്നും ഇന്ത്യയില്‍ ഇത് ആഘോഷിക്കേണ്ട കാര്യമില്ലെന്നുമാണ് ഹിന്ദുമഹാ സഭയുടെ വാദം. ഇന്ത്യയില്‍ 365 ദിവസവും സ്‌നേഹം പങ്കുവെക്കാനുള്ളതാണെന്നും പിന്നെന്തിനാണ് ഇങ്ങനെയൊരു പ്രത്യേക ദിവസമെന്നും ഹിന്ദു മഹാസഭാ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് ചോദിച്ചു.