Connect with us

Kerala

ഇന്‍ഫോപാര്‍ക്കില്‍ മാണിയെ തടയാന്‍ ശ്രമം; കരിങ്കൊടി, സംഘര്‍ഷം

Published

|

Last Updated

കൊച്ചി: പ്രീ ബജറ്റ് ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്കിലെത്തിയ ധനമന്ത്രി കെ എം മാണിയെ തടയാന്‍ ശ്രമം. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് മാണിയെ തടയാന്‍ സംഘടിച്ചെത്തിയത്. പ്രവര്‍ത്തകര്‍ മാണിക്ക് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ നീക്കാന്‍ പോലീസ് ഇടപെട്ടതോടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് കെ എസ് ടി എഫിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാണിക്ക് നേരെയും ഡി വെെ എഫ് എെ പ്രതിേഷേധമുണ്ടായി.

ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകുന്നത്.

Latest