Connect with us

Gulf

എംഎ യൂസുഫലി ഏറ്റവും സമ്പന്നനായ മലയാളി

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളി എം എ യൂസുഫലി. ചൈന്‍ ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2015 ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരം ഉള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1.2 ലക്ഷം കോടി രൂപയുടെ പിന്‍ബലത്തിലാണ് മുകേഷ് ഈസ്ഥാനത്തെത്തിയത്. സണ്‍ഫാര്‍മയുടെ ദിലീപ്‌സംഗ്വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയരണ്ടാമത്തെ സമ്പന്നന്‍. 1.02 ലക്ഷം കോടി രൂപയുടെ ആസ്തിയാണിദ്ദേഹത്തിനുള്ളത്. പല്ലോണ്‍ജി മിസ്റ്റ്രിയും അസിം പ്രേംജിയുമാണ് മൂന്നും നാലുംസ്ഥാനത്തുള്ളത്.

ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിക്ക് 20,000 കോടി രൂപയുടെ ആസ്തിയാണുള്ളത്. അദ്ദേഹം ഇന്ത്യയിലെ സമ്പന്നരില്‍ 14-ാംസ്ഥാനത്താണുള്ളത്. ആഗോളപട്ടികയില്‍ 330 സ്ഥാനത്തും. കഴിഞ്ഞ വര്‍ഷത്തെ 954 സ്ഥാനത്തുനിന്നുമാണ് യൂസുഫലി തന്റെസ്ഥാനം മെച്ചപ്പെടുത്തിയത്.
കല്യാണ്‍ ജ്വല്ലറിയുടെ ടി എസ് കല്യാണരാമന്‍ (9,000 കോടി), മുത്തൂറ്റ്‌ജോര്‍ജ്ജ് (6,600 കോടി), ജോയ് ആലുക്കാസ് (6,000 കോടി രൂപ) എന്നിവര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍. ആഗോള പട്ടികയില്‍ കല്യാണരാമന്‍ 1264ഉം, മുത്തൂറ്റ്‌ജോര്‍ജ്ജ് 1759 ഉം, ജോയ് ആലുക്കാസ് 1911 ഉം സ്ഥാനത്തുമാണ്. ശിവ്‌നാടാര്‍ (66,000 കോടി), കുമാര്‍ ബിര്‍ല (60,000 കോടി), സുനില്‍ മിത്തല്‍ (60,000 കോടി), ഡാബര്‍ ചെയര്‍മാന്‍ ആനന്ദ്ബര്‍മ്മന്‍ (34,800 കോടി), ഗൗതംഅദാനി (28,800 കോടി) എന്നിവരാണ്പട്ടികയിലുള്ള മറ്റ്പ്രമുഖര്‍.
6,000 കോടി രൂപയിലേറെ സമ്പത്തുള്ള ഇന്ത്യന്‍ സമ്പന്നരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവുംസമ്പന്നന്‍ മൈക്രോസോഫ്റ്റ്സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ആണെന്ന് ഹുറൂണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 8,600 കോടി ഡോളറിന്റെ സമ്പത്തുമായാണ ്ബില്‍ഗേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാംസ്ഥാനത്തുള്ള മെക്‌സിക്കോയിലെ കാര്‍ലോസ്സ്‌ലിമ്മിന് 8,300 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. മൂന്നാംസ്ഥാനത്തുള്ള വാറന്‍ബഫറ്റിനാകട്ടെ 7,600 കോടി ഡോളറിന്റെ ആസ്തിയുണ്ട്.
ബ്രിട്ടനെയും റഷ്യയെയും മറികടന്നാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ പുറകില്‍ അഞ്ചാം സ്ഥാനമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിലുള്ള 2,089 മഹാകോടീശ്വരന്മാരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. അതില്‍ 41 പേര്‍ പരമ്പരാഗതമായി സമ്പന്നരാണെങ്കില്‍ ശേഷിക്കുന്ന 56 പേര്‍ സ്വന്തം പ്രയത്‌നത്താല്‍ കോടീശ്വരന്മാരായവരാണ്. സ്വന്തം അധ്വാനത്താല്‍ സമ്പന്ന പദവിയിലെത്തിയ ഏക ഇന്ത്യന്‍ വനിത ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ മാത്രമാണ്. ഇന്ത്യക്ക് വെളിയിലുള്ളസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് എസ് പി ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലും നിലകൊള്ളുന്നു.

---- facebook comment plugin here -----

Latest