Connect with us

National

കിരണ്‍ ബേദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി എ എ പി ആരോപിച്ചു. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബേദി തന്റെ മണ്ഡലമായി കൃഷ്ണനഗറില്‍ റോഡ് ഷോക്ക് സമാനമായ തിരഞ്ഞെടുപ്പ് റാലി നടത്തിയെന്നാണ് എ എ പി ആരോപിക്കുന്നത്.

ബേദി വോട്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും എ എ പി ആരോപിച്ചു. ബേദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ എ പി നേതാക്കള്‍ പറഞ്ഞു. ഇതിനിടെ വിവിധ ഭാഗങ്ങളില്‍ രാവിലെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് അകാരണമായി വൈകിപ്പിച്ചു എന്നാരോപിച്ച് കെജരിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Latest