Connect with us

Kerala

ടി പി ചന്ദ്രശേഖരന്റെ മാതാവ് അന്തരിച്ചു

Published

|

Last Updated

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ അമ്മ തൈവെച്ചപറമ്പത്ത് പത്മിനി ടീച്ചര്‍ നിര്യാതയായി. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവിടെ വെച്ചാണ് അന്ത്യം.

നിരവധി തലമുറകള്‍ക്ക് അറിവു പകര്‍ന്ന ടീച്ചര്‍ പാനൂര്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു. ചന്ദ്രശേഖരന്റെ മരണശേഷം മകന്റെ ഭാര്യയായ കെ കെ രമക്കൊപ്പമായിരുന്നു താമസം.
മറ്റു മക്കള്‍: മോഹന്‍ദാസ്(പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റ്), സേതുമാധവന്‍, ദിനേശ് കുമാര്‍(ഇരുവരും ദുബൈ),സുരേഷ് കുമാര്‍. മരുമക്കള്‍: ഗിരിജ, കെ കെ രമ( വടകര റൂറല്‍ ബാങ്ക്), ശാന്തി, റീന.

Latest