Connect with us

National

എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി; ആത്മവിശ്വാസത്തോടെ എഎപി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന അഭിപ്രായ സര്‍വേകളെ തള്ളി ബിജെപി രംഗത്ത്. 34 സീറ്റെങ്കിലും നേടാനാകുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയണമെന്നും വോട്ടെണ്ണല്‍ വരെ കാത്തിരിക്കൂവെന്നുമാണ് ബിജെപി പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന് അവലോകനയോഗത്തിലാണ് പാര്‍ട്ടി 34 സീറ്റെങ്കിലും നേടുമെന്ന വിലയിരുത്തല്‍. ഡല്‍ഹിയില്‍ ബിജെപി തന്നെ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
അതേസമയം അഭിപ്രായ സര്‍വേകള്‍ വിജയം പ്രവചിച്ച ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. അധികാരത്തില്‍ നിന്ന് ഒളിച്ചോടിയവരെന്ന ദുഷ്‌പേര് മായ്ച്ചു കളയാനായെന്നാണ് എഎപി കരുതുന്നത്. കെജ്‌രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എഎപി ക്യാമ്പ്.

Latest