Connect with us

National

ഡല്‍ഹിയില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനവും ലഭിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടെന്നത് മാത്രമല്ല ഡല്‍ഹിയില്‍ ബിജെപിക്ക് നാണക്കേടുണ്ടാക്കുന്നത് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പാര്‍ട്ടി. എഴുപതില്‍ ഏഴ് സീറ്റാണ് പ്രതിപക്ഷ കക്ഷിയാകാന്‍ വേണ്ടത്. എന്നാല്‍ ബിജെപി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് മൂന്ന് സീറ്റില്‍ മാത്രമാണ്.
ആം ആദ്മി പാര്‍ട്ടി 65ലധികം സീറ്റില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ ലോക്‌സഭ പോലെ ഡല്‍ഹി നിയമസഭയിലും പ്രതിപക്ഷമില്ലാതാകും. കെജ്‌രിവാളിനെതിരെ ബിജെപി രംഗത്തിറക്കിയ കിരണ്‍ ബേദിയുടെ തോല്‍വിയും ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 30ല്‍ അധികം സീറ്റാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടംമറിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. ഇത് ചെറുതായെങ്കിലും ബിജെപിക്കുള്ളില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ അതൃപ്തിയുണ്ടാക്കുന്നതിന് തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.