Connect with us

Kerala

ഡല്‍ഹി ഫലം 'മോദി മുക്ത ഭാരത'ത്തിന്റെ തുടക്കം: വി ടി ബല്‍റാം

Published

|

Last Updated

കോഴിക്കോട്: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം “മോദി മുക്ത ഭാരത”ത്തിന്റെ ആരംഭമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നും ഏതെങ്കിലും വ്യക്തിയേയോ കുടംബത്തേയോ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഫെയ്‌സബുക്കിലൂടെ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനേക്കാള്‍ തോല്‍വിയുടെ ആഘാതം ഡല്‍ഹി പിടിക്കുന്നതിന് വേണ്ടി വലിയ പ്രചാരണം നടത്തിയ ബിജെപിക്കാണെന്നും ബല്‍റാം നിരീക്ഷിച്ചു. വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല എന്നത് ആശാവഹമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള അന്ധമായ വിധേയത്വത്തിന്റെ ഭാഗമായ “ലോയല്‍ വോട്ടിംഗ്” എന്ന രീതിയുടെ കാലം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അതതുകാലത്തും പ്രദേശത്തുമുള്ള സമൂര്‍ത്ത രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള “ഇന്റലിജന്റ് വോട്ടിംഗ്” എന്നതിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വളരുകയാണെന്നുമാണു കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ ജനവിധിയില്‍ നിന്ന് പ്രധാനമായി ഉള്‍ക്കൊള്ളേണ്ട ഒരു പാഠം. കോണ്‍ഗ്രസ് പാര്‍ട്ടി കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. നെഹ്‌റു അടക്കമുള്ള നേതാക്കള്‍ കാലത്തിന് അനുയോജ്യമായ ആശയങ്ങളും നയങ്ങളും മുന്നോട്ട് വച്ചത്‌കൊണ്ടാണ് ജനമനസ്സുകളില്‍ ഇടംപിടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.