Connect with us

National

സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാന്‍ അനുമതി തേടി. പ്രധാനമന്ത്രി നാളെയായിരിക്കും കൂടിക്കാഴ്ച അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഭൂരുഭാഗം അംഗങ്ങളേയും നിലനിര്‍ത്താനാണ് സാധ്യത. അടുത്ത ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും ഡല്‍ഹിയിലെ എല്ലാ എംപിമാരേയും ക്ഷണിക്കുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.